ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി പറയുന്നു. സംഭവത്തെ സിപിഐഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
അതേസമയം, പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് അനാച്ഛാദനം ചെയ്‌തത്. വെങ്കലം കൊണ്ട് നിർമിച്ച അശോകസ്തംഭത്തിന് 6.5 മീറ്റർ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാർലമെന്‍റ് കെട്ടിടത്തിന്‍റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിന് മുൻപായി പൂജയും നടന്നു.
പാർലമെന്‍റ് കെട്ടിട്ടത്തിലെ നിര്‍മാണ തൊഴിലാളികളുമായി പ്രധാനമന്ത്രി സംവദിച്ചു. അനാച്ഛാദന ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
Post Your Comments