Latest NewsIndiaNewsBusiness

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്ക് രൂപ ഉപയോഗിക്കാൻ സാധിക്കും

അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ പുതിയ മാറ്റം വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി മുതൽ രൂപ ഉപയോഗിക്കാമെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.

ഇൻവോയ്സിംഗ്, പേയ്മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്ക് രൂപ ഉപയോഗിക്കാൻ സാധിക്കും. പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിലാകുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. കൂടാതെ, ഈ സംവിധാനം സുഗമമായി പ്രവർത്തിക്കാൻ ബാങ്കുകളുടെ മുൻകൂർ അനുമതിയും നേടേണ്ടതുണ്ട്. റഷ്യയുമായുള്ള വ്യാപാരം കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ സംവിധാനം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊന്നു: കാരണം അജ്ഞാതം

പുതിയ ഉത്തരവ് പ്രാബല്യത്തിൽ ആകുന്നതോടെ, കയറ്റുമതിക്ക് ഊന്നൽ നൽകിയായിരിക്കും വ്യാപാരം വർദ്ധിപ്പിക്കുന്നത്. കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഏത് രാജ്യവുമായും രൂപ ഉപയോഗിച്ച് വിനിമയം നടത്താൻ സാധിക്കും. ഇതിനായി അതത് രാജ്യത്തിന്റെ കറസ്പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്ട്രോ അക്കൗണ്ട് വഴി രൂപ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button