Latest NewsIndiaNews

ഗുജറാത്തിൽ പ്രളയക്കെടുതിയിൽ മരണം 63 ആയി

 

ഗുജറാത്ത്: ഗുജറാത്തിൽ പ്രളയക്കെടുതിയിൽ മരണം 63 ആയി. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ഗുജറാത്തിലാണ്. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ അതിരൂക്ഷമായ വെള്ളപ്പൊക്കമാണ്.
ഗുജറാത്തിലെ സപുതാര വാഗായ് റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ ഓരോ മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര അറിയിച്ചു.

മഹാരാഷ്ട്രയിലെ 5 ജില്ലകളിൽ ജൂലൈ 14 വരെ റെഡ് അലർട്ട് ആണ്. കോലാപൂർ, പാൽഘർ, നാസിക്, പൂനെ, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലും പ്രളയം സാഹചര്യം അതീവ ഗുരുതമാണ്.

അമർനാഥിൽ കാണാതായ 40 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണ്. കരസേനയുടെ പ്രത്യേക സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button