കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ദിലീപ് എന്ന നിരപരാധിയെ ഇത്രയും കാലം വേട്ടയാടി എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. പോലീസ് തെളിവ് വ്യാജമായി ഉണ്ടാക്കിയെന്നത് മുതൽ ഫോട്ടോഷോപ്പ് ചെയ്തുവെന്നത് വരെയുള്ള ഗൗരവതരമായ വെളിപ്പെടുത്തലാണ് ആർ ശ്രീലേഖ ഇപ്പോൾ നടത്തിയിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. മാതൃഭൂമി ചാനലിനോടായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.
‘വ്യാജ തെളിവുണ്ടാക്കിയതിന് ബൈജു പൗലോസിനെതിരെ കേസെടുക്കണം. നിരപരാധിയായ ഒരു മനുഷ്യനെ ഇത്രയും കാലം വേട്ടയാടി. അതിജീവതയോടൊപ്പമാണ് ഇപ്പോഴും എല്ലാവരും. എന്നാൽ, അതിജീവതയോട് ഒപ്പം എന്ന് പറയുമ്പോൾ അത് ദിലീപിനെ കുടുക്കണം എന്നല്ല അർത്ഥം. ജയിൽ ഡി.ജി.പി ആയിരുന്ന ഒരു വ്യക്തിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ദിലീപ് നിരപരാധിയാണ് എന്ന് ഒരു ഡി.ജി.പി തുറന്നു പറയുമ്പോൾ അതിനെ അന്വേഷിക്കണ്ടേ? ബാലചന്ദ്ര കുമാർ എന്ന് പറയുന്ന ഒരു വ്യക്തിയുടെ ആരോപണത്തിന് പിന്നാലെ ആഴ്ചകളോളം മാധ്യമങ്ങൾ പോവുകയും പോലീസ് പോവുകയും അതിന് അനാവശ്യമായ പ്രാധാന്യം കൊടുക്കുകയും ചെയ്തു. ജയിൽ ഡി.ജി.പി ആയിരുന്ന, വിഷയങ്ങൾ നേരിട്ടറിയുന്ന ഒരു വ്യക്തിയുടെ വെളിപ്പെടുത്തൽ പോലീസ് അന്വേഷിക്കണ്ടേ?’, രാഹുൽ ഈശ്വർ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ആര് ശ്രീലേഖ ഐപിഎസ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. ദിലീപിന് എതിരെ തെളിവില്ലെന്നും പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നതെന്നും ശ്രീലേഖ ആരോപിച്ചു. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ലെന്നും ശ്രീലേഖ പറഞ്ഞു. വിചാരണ തടവുകാരന് ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ട്. ദിലീപിന് ജയിലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതായും ശ്രീലേഖ ആരോപിച്ചിരുന്നു.
Post Your Comments