Latest NewsIndia

ഗുജറാത്തിലെ വെള്ളപ്പൊക്കം: രക്ഷാപ്രവർത്തനത്തിൽ സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: ഗുജറാത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നടക്കുന്ന രക്ഷാപ്രവർത്തനത്തിന് സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നത്.

ഗുജറാത്തിലെ വത്സദ് ജില്ലയിലാണ് വെള്ളപ്പൊക്കം സംഭവിച്ചത്. ജില്ലയിലെ ഔറംഗാ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ജില്ലയിൽ ദിവസങ്ങളായി കനത്ത മഴ പെയ്തതിനെത്തുടർന്നാണ് നദി കരകവിഞ്ഞത്. മിക്ക ഗ്രാമങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്.

Also read: ഉക്രൈന് ലഭിച്ച ആയുധങ്ങൾ തകർത്തു: ആക്രമണം രൂക്ഷമാക്കി റഷ്യ

സ്ഥിതിഗതികൾ അന്വേഷിച്ചു കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരിതാശ്വാസ സേനാ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ ഭരണകൂടവും ജനങ്ങളും അഗ്നിശമനസേനയും പോലീസും ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുന്നൂറിലധികം പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button