KeralaLatest NewsNews

ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞതായിരുന്നു സത്യമെന്ന് തെളിഞ്ഞു, ഇനി ദിലീപ് കേസ്: ശ്രീലേഖയെ പിന്തുണച്ച് പി.സി ജോർജ്

പൂഞ്ഞാർ: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ദിലീപ് കേസ് പുനരന്വേഷിക്കണമെന്ന് പി.സി ജോർജ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ ദിലീപിനെതിരായ കേസെന്ന് വ്യക്തമായതായി പി.സി ജോർജ് പറയുന്നു. തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും, ദിലീപ് കേസിന്റെ സത്യാവസ്ഥ താൻ പറഞ്ഞപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണമെന്നും പി.സി ആവശ്യപ്പെട്ടു.

പി.സി ജോർജിന്റെ പ്രതികരണം:

ദിലീപ് കേസ് പുനരന്വേഷണം വേണം. ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം. തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പറഞ്ഞത്:

എന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തത് ആണ്, നിയമ വിരുദ്ധം ആണ്. സർവിസിൽ നിന്നും വിരമിച്ചു എന്ന്‌ കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന്‌ കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക.

ഡി.ജി.പി റാങ്കിൽ ഇരുന്ന ഇരുന്ന സത്യസന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് മാധ്യമങ്ങൾക്കും സാംസ്കാരിക നായകർക്കും വിശ്വാസമില്ലെന്നും, ഇക്കൂട്ടർ വിശ്വസിക്കുന്നത് ബാലചന്ദ്ര കുമാറിനെ മാത്രമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകൻ അഖിൽ മാരാറും രംഗത്തെത്തി. സ്വന്തം വീട്ടിൽ വിളിച്ച് കയറ്റി, സഹോദരനെ പോലെ കണ്ട് ഒടുവിൽ വീടിനുള്ളിൽ ഒളിക്യാമറ വെച്ച് രംഗങ്ങൾ പകർത്തുന്ന തരത്തിൽ അംനോവൈകല്യം ഒരുവനെയാണ് മാധ്യമങ്ങൾക്ക് വിശ്വാസമെന്ന് അഖിൽ പരിഹസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button