Latest NewsNewsIndiaBusiness

രൂപയുടെ മൂല്യത്തകർച്ച, വിദേശ നാണയ ശേഖരത്തിൽ നേരിയ ഇടിവ്

ഇത്തവണ 58,831.4 കോടി ഡോളറായാണ് നാണയ ശേഖരം താഴ്ന്നിട്ടുള്ളത്

ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തി. ജൂലൈ ഒന്നിന് സമാപിച്ച ആഴ്ചയിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ, വിദേശ നാണയ ശേഖരത്തിൽ 500 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് നിരവധി ഇടപെടലുകൾ നടത്തിയിരുന്നു. ഇത് വിദേശ നാണയ ശേഖരത്തെ പ്രതികൂലമായാണ് ബാധിച്ചത്.

ഇത്തവണ 58,831.4 കോടി ഡോളറായാണ് നാണയ ശേഖരം താഴ്ന്നിട്ടുള്ളത്. കൂടാതെ, വിദേശ നാണയ ആസ്തിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 447.1 കോടി ഡോളറാണ് വിദേശ നാണയ ആസ്തിയിലെ ഇടിവ്. ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ചാണ് രൂപയുടെ വീഴ്ചയുടെ കാഠിന്യത്തിന് റിസർവ് ബാങ്ക് തടയിട്ടത്. റിസർവ് ബാങ്കിന്റെ പരിശ്രമങ്ങൾക്കിടയിലും രൂപയുടെ മൂല്യം 79 കടന്നിരുന്നു. കൂടാതെ, 2022 ൽ 2,169.8 കോടി ഡോളറാണ് വിദേശ നാണയത്തിലെ നഷ്ടം.

Also Read: വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button