കൊളംബോ: ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് നിർദേശം നൽകി ചൈന. ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ്. ദിവസങ്ങൾക്കു മുമ്പ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഞങ്ങൾ കയറിയതിനെ തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവെച്ചിരുന്നു.
Also read: ബലൂചിസ്ഥാനിലെ പ്രളയം: മരണം 77, ബാധിച്ചത് 2 മില്യൺ ജനങ്ങളെ
ചെറിയൊരു കാലഘട്ടത്തെ ശാന്തിക്ക് ശേഷം, ശ്രീലങ്കയിൽ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാവുകയാണ്. അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ സാമ്പത്തികമായി തകർത്തു. ഭക്ഷണം, ഇന്ധനം, ധാന്യം എന്നിവയുടെ വില ആകാശം മുട്ടെയാണ് ഉയർന്നിരിക്കുകയാണ്. മണ്ണെണ്ണയക്കും അരിക്കും പോലും കടുത്ത വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഇതേതുടർന്നാണ് രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങിയത്.
Post Your Comments