Latest NewsKeralaCinemaMollywoodNewsEntertainment

ഏറ്റവും അധികം വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ, ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷിച്ച് ദിലീപ് ഫാൻസ്‌

‘തുടക്കം മുതൽ ദിലീപിനെ വിശ്വസിച്ചിരുന്നവർ ഇവിടെ ഉണ്ട്. അതിൽ ഒരുപാട് അമ്മമാർ ഉണ്ട്. സത്യം വൈകിയാണെങ്കിലും പുറത്തുവരിക തന്നെ ചെയ്യും…’ ദിലീപിനെ പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനേകം കുറിപ്പുകളിൽ ഒരെണ്ണം മാത്രമാണിത്. മുൻ ഡി.ജി.പി ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾ ദിലീപ് ആരാധകർ ആഘോഷമാക്കുകയാണ്. ദിലീപ് വിരോധികൾ ആർ. ശ്രീലേഖയെ അധിക്ഷേപിച്ചും അപമാനിച്ചും പരസ്യവിചാരണ ആരംഭിച്ച് കഴിഞ്ഞു.

ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വന്നതോടെ ദിലീപിന്റെ തന്നെ പഴയ മാസ് ഡയലോഗുകൾ ഉള്ള വീഡിയോ കൊണ്ട് നിറയുകയാണ് ഫേസ്‌ബുക്ക്. സത്യം മറ നീക്കി പുറത്തുവരുമെന്നാണ് ദിലീപ് ആരാധകർ പറയുന്നത്. ഒപ്പം, ശ്രീലേഖയുടെ വാക്കുകൾ വിശ്വാസ്യതയിൽ എടുക്കേണ്ട ആവശ്യമില്ലെന്ന പ്രമുഖരുടെ പ്രതികരണവും ഇവർ ചർച്ചയാക്കുന്നു. ദിലീപിനെതിരെ പെട്ടന്നൊരു ദിവസം ബാലചന്ദ്ര കുമാർ രംഗത്ത് വന്നപ്പോൾ അതിന്റെ പിറകെ പോയവരാണ് ഭൂരിപക്ഷ മാധ്യമങ്ങളുമെന്ന് ഇവർ വിമർശിക്കുന്നു. പോലീസ് ബാലചന്ദ്ര കുമാറിനെ ‘മാപ്പു സാക്ഷി’യാക്കി വാഴ്ത്തിയപ്പോഴും ദിലീപ് ആരാധകർ ദിലീപിനൊപ്പം തന്നെ നിലയുറപ്പിച്ചു.

ബാലചന്ദ്ര കുമാർ നടത്തിയത് വെളിപ്പെടുത്തലും, ഇപ്പോൾ ആർ. ശ്രീലേഖ നടത്തിയത് വെറും ആരോപണവും മാത്രമാകുന്ന ‘വിചിത്ര സാഹചര്യം’ എന്താണെന്ന് താരത്തിന്റെ ആരാധകർ ചോദിക്കുന്നു. ദിലീപ് അനുകൂലികളിൽ രാഹുൽ ഈശ്വറും ഉണ്ട്. നമ്പി നാരായണന് ശേഷം കേരളത്തിൽ ഏറ്റവും അധികം വേട്ടയാടപ്പെട്ട ആൾ ദിലീപ് ആണെന്ന് രാഹുൽ പറയുന്നു. നമ്പി നാരായണൻ ജയിലിൽ കഴിഞ്ഞത് 50 ദിവസമാണെങ്കിൽ, ദിലീപ് കിടന്നത് 85 ദിവസമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ തകർക്കാൻ ആഗ്രഹം ഉള്ളവർക്കും അതിനെ പിന്നിൽ നിന്നും സപ്പോർട്ട് ചെയ്യുന്നവർക്കും ശ്രീലേഖ പറഞ്ഞതിനെ അംഗീകരിക്കാൻ കഴിയില്ലെന്നത് തങ്ങൾക്ക് അറിയാമെന്ന് ദിലീപ് അനുകൂലികൾ പറയുന്നു. പിടിച്ച് പറി തൊഴിലാക്കിയ പൾസർ സുനിയെയും, സ്വന്തം സഹോദരനെ പോലെ കണ്ട ആളുടെ വീട്ടിൽ കയറി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത ചതിയനും പീഡന കേസിൽ പ്രതിയുമായ ആളെയും വിശ്വസിക്കുന്നവർ, ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസിലാകുമെന്ന് ദിലീപ് ഫാൻസ്‌ പറയുന്നു.

പൾസർ സുനി കാണിച്ച തെമ്മാടിത്തരം ആദ്യം മുതൽ ഒന്ന് വിലയിരുത്തിയാൽ ഇതിന്റെ ഡ്രാമ നടത്തിയതിൽ ആർക്കൊക്കെ പങ്ക് ഉണ്ടെന്ന് മനസിലാകുമെന്ന് ഇവർ വിലയിരുത്തുന്നു. ശ്രീലേഖയുടെ തുറന്നു പറച്ചിൽ പലർക്കും പൊള്ളിയിട്ടുണ്ടെന്നും, അതിനാലാണ് ഈ കോലാഹലങ്ങളൊക്കെയെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. സത്യം കുറെ കലം മറച്ചു വെക്കാൻ സാധിക്കില്ല, അത് ഒരുനാൾ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും, അത് പ്രകൃതി നിയമം ആണ്….. ഈ പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button