ടെക് ലോകത്ത് ഏറെ ചർച്ചയായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് ഫോൺ 1. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഈ സ്മാർട്ട്ഫോണുകൾ കുറിച്ചുള്ള വിവരങ്ങളും ചോർന്നിരുന്നു. ഇത്തരത്തിൽ നത്തിംഗ് ഫോൺ 1 നെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവരങ്ങളാണ് കമ്പനി പുറത്തുവിടുന്നത്.
നത്തിംഗ് ഫോൺ 1 ന്റെ പ്രീ ഓർഡറുകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, പ്രീ- ഓർഡർ പാസുകൾക്കൊപ്പം ഉപയോക്താക്കൾക്കായി ആകർഷകമായ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉള്ളവർക്കാണ് ഇളവുകൾ ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ 2,000 രൂപയുടെ ഓഫറാണ് ലഭിക്കുന്നത്. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് വഴിയുള്ള ഇഎംഐ ഇടപാടുകൾ നടത്തുന്നവർക്കും ഈ ഓഫർ ലഭ്യമാകും.
Also Read: അങ്ങനെയാണ് ദിലീപ് അതിനകത്ത് പെട്ടുപോയത്…: കേസിനെ കുറിച്ച് ആർ. ശ്രീലേഖ പറയുന്നു
നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സുതാര്യമായ പിൻഭാഗമാണ് ഈ ഫോണിനെ മറ്റു ഫോണുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജൂലൈ 12 മുതലാണ് നത്തിംഗ് ഫോൺ 1 വിൽപ്പനയ്ക്ക് എത്തുന്നത്.
Post Your Comments