Latest NewsKeralaNewsLife Style

ഇലക്കറികൾ കഴിച്ചാൽ കണ്ണിന് ഗുണങ്ങളേറെ

 

അധികമാർക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികൾ. എന്നാൽ, രുചിയെക്കാളേറെ ഗുണങ്ങൾ അടങ്ങിയവയാണ് ഇലക്കറികൾ. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിൻ ആണ് വിറ്റമിൻ എ. വിറ്റമിൻ എയുടെ കലവറയാണ് ഇലക്കറികൾ.

അയൺ പോലുള്ള ധാരാളം ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങൾ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.

ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ കാൻസർ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു. നമ്മുടെ മസിലുകളുടെ ശക്തി വർദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികൾ. പലതരത്തിലും പലരുചിയിലും ഇവ പാകം ചെയ്തും അല്ലാതെയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button