ചെന്നൈ: കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തമിഴ്നാട്ടില്‍ പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിലുള്‍പ്പെടെ സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയിരത്തിലധികം പേരാണ് കോളറയ്ക്ക് ചികിത്സ തേടി എത്തിയത്. ഇതോടെ, തമിഴ്‌നാട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെയാണ്, കേരളത്തിലും ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയത്. വയറിളക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിള്‍ പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചാല്‍ കര്‍ശനമായ നിയന്ത്രണങ്ങളും തുടര്‍ നടപടികളും സ്വീകരിക്കുക എന്നിവയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. അതേസമയം, കാരയ്ക്കലില്‍ അതീവഗുരുതര സാഹചര്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരാഴ്ചയ്ക്കിടെ ആയിരത്തി അഞ്ഞൂറിനടുത്ത് ആളുകള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
Post Your Comments