KeralaLatest NewsIndiaNews

ശമ്പളം കൊടുക്കാനില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്‌ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു

തിരുവനന്തപുരം: തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്‌ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിൽ കരാറായ 50 ഇലക്‌ട്രിക് ബസുകള്‍ നിലനിൽക്കെയാണ് പുതിയ ബസ്സുകൾക്കായി സർക്കാർ നീക്കം ശക്തമാകുന്നത്.

Also Read:പി.ടി ഉഷയുടെ ഷൂവിലൊന്ന് തൊടാന്‍ യോഗ്യതയില്ലാത്തവർ വിമര്‍ശിക്കാൻ നിൽക്കരുത്: ശ്രീജിത്ത്‌ പണിക്കർ

സംസ്ഥാനത്ത് നിലവിലുള്ള ഇ-ബസുകളെല്ലാം തന്നെ ഒറ്റ ചാര്‍ജില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവയാണ്. ഇതിന് പകരം ഡിപ്പോകളില്‍ കരുതല്‍ ബാറ്ററികള്‍ സൂക്ഷിക്കുകയും അവ ഉപയോഗിച്ച്‌ സര്‍വ്വീസ് തുടരുകയും ചെയ്യുന്ന സംവിധാനമായിരിക്കും ഇനി സർക്കാർ 500 ബസ്സുകൾ വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് കൊണ്ട് തന്നെ റീ ചാര്‍ജിന് ഏറെനേരം വേണമെന്ന പരിമിതിയും ഇവിടെ മറികടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

തിരുവനന്തപുരം നഗരത്തിൽ മാത്രം 70 സ്വിഫ്ട് ബസ്സുകള്‍ ഓടിക്കുമെന്നാണ് സർക്കാർ നൽകുന്ന വാഗ്ദാനം. അതില്‍ അൻപതും ഇലക്‌ട്രിക് ബസ്സുകളായിരിക്കും. കെ.എസ്.ആര്‍.ടി.സി സ്വിഫ്ടിനെതിരെയുള്ള കേസുകള്‍ ഹൈക്കോടതി തള്ളിയതോടെയാണ് പുതിയ ബസുകള്‍ വാങ്ങാൻ സർക്കാർ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button