ഡൽഹി: കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ച് ഇൻഡിഗോയുടെ വിമാന മെയിന്റനൻസ് ടെക്‌നീഷ്യൻമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഹൈദരാബാദിലും, ഡൽഹിയിലുമുള്ള ടെക്‌നീഷ്യൻമാരാണ് അവധിയിൽ പ്രവേശിച്ചത്. കോവിഡ് വ്യാപനം ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ ഇൻഡിഗോ അതിന്റെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു.
കുറഞ്ഞ ശമ്പളത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ തങ്ങൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകാതിരിക്കാനാണ് ടെക്‌നീഷ്യൻമാർ അസുഖ അവധിയിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ വിഷയത്തിൽ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല.
വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
ജൂലൈ 2 ന്, ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങളിൽ വലിയൊരു വിഭാഗം അസുഖ അവധി എടുത്തതിനാൽ ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ 55 ശതമാനവും വൈകിയിരുന്നു. അവധിയെടുത്ത ക്യാബിൻ ക്രൂ അംഗങ്ങൾ എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായി പോയതായാണ് റിപ്പോർട്ട്.
Post Your Comments