Latest NewsNewsIndia

ഫോർമുല ഇ-റേസിംഗിന് തയ്യാറെടുപ്പുമായി ഹൈദരാബാദ്, മത്സരം 2023 ഫെബ്രുവരിയിൽ

ഫോർമുല ഇ-റേസിംഗിന്റെ ഒമ്പതാമത്തെ സീസണിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നത്

ഫോർമുല ഇ-റേസിംഗ് മത്സരത്തിന് വൻ തയ്യാറെടുപ്പുമായി ഹൈദരാബാദ്. ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിൽ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരങ്ങളിൽ ഒന്നാണ് ഫോർമുല ഇ-റേസിംഗ്. നിരവധി മത്സരാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. 2023 ഫെബ്രുവരിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഫോർമുല ഇ-റേസിംഗിന്റെ ഒമ്പതാമത്തെ സീസണിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നത്. കൂടാതെ, ഇ-റൈസിംഗ് മത്സരം സംഘടിപ്പിക്കുന്ന ആദ്യ ഇന്ത്യൻ നഗരമെന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. റിപ്പോർട്ടുകൾ പ്രകാരം, തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ട്രാക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Also Read: യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ

ഹുസൈൻ സാഗർ, ലുംബിനി പാർക്ക്, എൻടിആർ പാർക്ക് എന്നീ പ്രദേശങ്ങളിലൂടെയാണ് ട്രാക്ക് കടന്നുപോകുന്നത്. ഏകദേശം 2.5 കിലോമീറ്റർ നീളമാണ് ട്രാക്കിനുളളത്.

shortlink

Post Your Comments


Back to top button