ഫോർമുല ഇ-റേസിംഗ് മത്സരത്തിന് വൻ തയ്യാറെടുപ്പുമായി ഹൈദരാബാദ്. ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിൽ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരങ്ങളിൽ ഒന്നാണ് ഫോർമുല ഇ-റേസിംഗ്. നിരവധി മത്സരാർത്ഥികളാണ് ഇതിൽ പങ്കെടുക്കുന്നത്. 2023 ഫെബ്രുവരിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഫോർമുല ഇ-റേസിംഗിന്റെ ഒമ്പതാമത്തെ സീസണിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നത്. കൂടാതെ, ഇ-റൈസിംഗ് മത്സരം സംഘടിപ്പിക്കുന്ന ആദ്യ ഇന്ത്യൻ നഗരമെന്ന പ്രത്യേകതയും ഹൈദരാബാദിന് സ്വന്തമാണ്. റിപ്പോർട്ടുകൾ പ്രകാരം, തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ട്രാക്ക് പരിശോധന നടത്തിയിട്ടുണ്ട്.
ഹുസൈൻ സാഗർ, ലുംബിനി പാർക്ക്, എൻടിആർ പാർക്ക് എന്നീ പ്രദേശങ്ങളിലൂടെയാണ് ട്രാക്ക് കടന്നുപോകുന്നത്. ഏകദേശം 2.5 കിലോമീറ്റർ നീളമാണ് ട്രാക്കിനുളളത്.
Post Your Comments