Latest NewsNewsIndia

‘കൊലയാളികളെ പരസ്യമായി തൂക്കിക്കൊല്ലുക’: ഉമേഷ് കോൽഹെയുടെ കൊലപാതകത്തിൽ പ്രതികരിച്ച് എം.പി, എം.എൽ.എ ദമ്പതികൾ

നാഗ്പൂർ: വിവാദ പ്രസ്താവന നടത്തിയതിന് ബി.ജെ.പിയിൽ നിന്നും പുറത്താക്കിയ മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതിന് കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ അമരാവതിയിലെ വസതിയിൽ, ലോക്‌സഭാ എം.പി നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും സന്ദർശനം നടത്തി.

രാജ്യത്ത് ഇത്തരമൊരു കുറ്റകൃത്യം ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ കോൽഹെയുടെ കൊലയാളികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് എം.പി. നവനീത് റാണ  ആവശ്യപ്പെട്ടു. കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാതൃക കാണിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. തുടർന്ന്, ഇരുവരും ഉമേഷ് കോൽഹെയുടെ വസതിയ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലി.

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ ‌‌

ചാനൽ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപൂർ ശർമ്മയെ പിന്തുണച്ച്, രസതന്ത്രജ്ഞനായ ഉമേഷ് കോൽഹെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തുടർന്ന്, ജൂൺ 21 ന് രാത്രിയിലാണ് ഉമേഷ് കോൽഹെയെ മൂന്ന് പേരടങ്ങുന്ന സംഘം കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു.

ജൂലൈ അഞ്ചിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസിന്റെ അന്വേഷണം അമരാവതി പോലീസിൽ നിന്ന് ഏറ്റെടുത്തു. തുടർന്ന് കേസിലെ ഏഴ് പ്രതികളെയും ജൂലൈ 15 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ട് മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button