ഭക്ഷണത്തിൽ സാലഡ് ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. എന്നാൽ, എല്ലാ ദിവസവും ഒരേ തരത്തിലുള്ള സാലഡ് കഴിക്കുന്നതിനേക്കാളും കൂടുതൽ നല്ലത് വ്യത്യസ്ത പച്ചക്കറികൾ, പഴങ്ങൾ ചേർത്തുണ്ടാക്കുന്ന സാലഡ് കഴിക്കുന്നതാണ്.
വേനല്‍ക്കാലത്ത് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. എന്നാൽ, സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒരു പരിധി വരെ തടയാൻ സഹായകരമാകുന്നു.
കൂടാതെ, പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് നല്ലതാണ്. നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളും, പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ടയിലെ ഗവേഷകനായ പ്രൊഫ.ഡേവിഡ് ജേക്കബ്സ് പറയുന്നു.
ഗ്രീൻ സാലഡ് ക്യാൻസർ, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാലഡിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുന്നു.
Post Your Comments