Latest NewsKeralaNews

കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് എത്തിയ ആന്‍റണി രാജുവിനെ ബഹിഷ്കരിച്ച് സി.ഐ.ടി.യു

 

 

കണ്ണൂർ: കണ്ണൂരിലെത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിച്ച് സി.ഐ.ടി.യു. കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു അംഗീകൃത യൂണിയനായ കെ.എസ്.ആർ.ടി.സി ഇ.എ ആണ് മന്ത്രിയെ ബഹിഷ്കരിച്ചത്. മന്ത്രിയെത്തിയ പരിപാടിയിൽ കെ.എസ്.ആർ.ടി.സി സി.ഐ.ടി.യു ജീവനക്കാർ പങ്കെടുത്തില്ല.

കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തിയത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മന്ത്രിക്ക് കണ്ണൂരിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.ബസുകളുടെ ബോർഡിൽ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത്തരത്തിലൊരു പ്രതിഷേധം യുണിയന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
പ്രതിപക്ഷ സംഘടനകളും മന്ത്രിയെ ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി ആന്റണി രാജു സംഘടനകൾക്കെതിരെ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപീകരണവും, സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളുമാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button