Latest NewsKeralaIndia

സ്കൂളിൽ ടി സി വാങ്ങാൻ പോയ 15 കാരിയെ കാണാതായി, ഒടുവിൽ മൂന്ന് ദിവസം കഴിഞ്ഞ് കണ്ടെത്തിയത് കർണാടകയിൽ നിന്ന്: ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: സ്കൂളിൽ ടി സി വാങ്ങാനിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെയാണ് കാണാതായത്.  മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ പൊലീസ് കർണാടകയിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. പെൺകുട്ടി വീട്ടിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കർണാടകയിലാണുളളതെന്ന് പൊലീസ് കണ്ടെത്തിയത്.

കുട്ടിയെ കർണാടകത്തിലെത്തിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാളെക്കുറിച്ച് തൽക്കാലം കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് എലത്തൂർ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് പെൺകുട്ടി വീട്ടിൽ നിന്ന് ടിസി വാങ്ങാൻ നടക്കാവ് സ്കൂളിലേക്ക് [പോയത്. ബസ് വൈകിയെന്നും ഉടനെത്തുമെന്നും പറഞ്ഞ് രാത്രി പെൺകുട്ടി വീട്ടിലേക്ക് വിളിച്ചു. എന്നാൽ, രാത്രി പത്തുമണി കഴി‌ഞ്ഞിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

ഇതിനിടെ, പെൺകുട്ടി വിളിച്ച ഫോൺ നമ്പർ പുറക്കാട്ടേരിക്ക് സമീപമുളള അബ്ദുൾ നാസറിൻറെതെന്ന് മനസ്സിലായെന്നും പിന്നീട് ഈ നമ്പറിൽ വിളിച്ചപ്പോൾ മറുപടിയൊന്നും കിട്ടിയില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇതോടെ, മകളെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. കുട്ടിയെ കർണാടകയിൽ എത്തിച്ചെന്ന് സംശയിക്കുന്ന ആളെ കുറിച്ച് തൽക്കാലം കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഇയാൾ ആരെന്നോ, മറ്റേതെങ്കിലും സംഘങ്ങളുമായി ബന്ധമുണ്ടെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button