Latest NewsKerala

സജി ചെറിയാന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്ക് വീതംവെച്ചു: ചുമതലകൾ ഇങ്ങനെ

തിരുവനന്തപുരം: രാജിവെച്ച മന്ത്രി സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വീതം വെച്ചു. മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കാണ് ചുമതല. മുഖ്യമന്ത്രിയുടെ ശുപാർശ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഇതോടെ തൽക്കാലം മന്ത്രിസഭയിൽ സജി ചെറിയാന് പകരക്കാരൻ ഉണ്ടാകില്ലെന്ന് ഉറപ്പായി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് യുവജനകാര്യം, കായിക മന്ത്രി വി അബ്ദുറഹിമാന് ഫിഷറീസ് വകുപ്പ്, വി എന്‍ വാസവന് സാംസ്‌കാരികവും സിനിമയും എന്നിങ്ങനെയാണ് വകുപ്പുകൾ വീതംവെച്ചത്. ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയതിനാണ് സജി ചെറിയാന് മന്ത്രി പദം നഷ്ടമായത്. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button