Latest NewsNewsIndia

കോടികളുടെ നികുതി വെട്ടിപ്പ്: ചൈനീസ് ഫോണ്‍ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ വ്യാപക റെയ്ഡ്

രാജ്യവ്യാപകമായി 44 ലധികം ഓഫീസുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തി. രാജ്യവ്യാപകമായി 44 ലധികം ഓഫീസുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്.
വിവോയുടെ ഉത്തര്‍പ്രദേശ്,ഡല്‍ഹി,മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

Read Also: ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്

വരുമാന നഷ്ടവും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ വരുമാനവുമാണ് ഉണ്ടായതെന്ന് കാണിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ സമാനമായ രീതിയില്‍ ആദായ നികുതി വകുപ്പ് വിവോയുടെയും ഒപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയുടേതുമുള്‍പ്പെടെ മറ്റ് ചൈനീസ് കമ്പനികളുടെ 20 ലധികം ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു

 

 

 

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചൈനീസ് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിവോയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തി. രാജ്യവ്യാപകമായി 44 ലധികം ഓഫീസുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേ സമയം റെയ്ഡ് നടത്തിയത്.

വിവോയുടെ ഉത്തര്‍പ്രദേശ്,ഡല്‍ഹി,മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. വരുമാന നഷ്ടവും യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ വരുമാനവുമാണ് ഉണ്ടായതെന്ന് കാണിച്ച് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നികുതി വെട്ടിച്ച പണം വിദേശ നിക്ഷേപത്തിന് ഉപയോഗിച്ചെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബറില്‍ സമാനമായ രീതിയില്‍ ആദായ നികുതി വകുപ്പ് വിവോയുടെയും ഒപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയുടേതുമുള്‍പ്പെടെ മറ്റ് ചൈനീസ് കമ്പനികളുടെ 20 ലധികം ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button