ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ തിളക്കം മങ്ങിയ ഓഹരി വിപണി നേട്ടത്തോടെ തന്നെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1.6 ശതമാനം ഉയർന്നു. കൂടാതെ, നിഫ്റ്റി 1.5 ശതമാനം ഉയർന്ന് 34,324 ൽ എത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 0.19 ശതമാനവും നിഫ്റ്റി 0.15 ശതമാനവും ഇടിഞ്ഞിരുന്നു.
ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി ഇന്ത്യ എന്നിവയാണ് ഇന്ന് ഏറ്റവും നേട്ടം കൈവരിച്ച ഓഹരികൾ. ബജാജ് ഫിൻസെർവിനാണ് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായത്. സെൻസെക്സിൽ ബജാജ് ഫിൻസെർവിന്റെ ഓഹരികൾ 4.54 ശതമാനം ഉയർന്നു.
എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആന്റ് ടി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു.
Post Your Comments