Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സേമിയ ഇഡലി

വളരെ എളുപ്പത്തിൽ സേമിയ ഇഡലി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

സേമിയ- 2കപ്പ്

തൈര് -1കപ്പ്‌

പച്ചമുളക് – 3

ഇഞ്ചി – 1 കഷണം

ക്യാരറ്റ് – ഒരെണ്ണം ഗ്രേറ്റ് ചെയ്തത്

മല്ലിയില -കുറച്ച്

ഉപ്പ് – ആവിശ്യത്തിന്

ബേക്കിംങ്ങ് സോഡ -1/4 ടീസ്പൂണ്‍

കടുക്, ഉഴുന്ന്, കടല പരിപ്പ് വറുത്തിടാൻ

Read Also : നേട്ടത്തിന്റെ ട്രാക്കിലേറി ഇ-വാഹന വിപണി, ഇത്തവണ രേഖപ്പെടുത്തിയത് 10 ശതമാനം വളർച്ച

തയ്യാറാക്കുന്ന വിധം

2 സ്പൂണ്‍ എണ്ണയൊഴിച്ച് സേമിയ വറുത്തെടുക്കുക. തൈരിൽ വറുത്ത സേമിയയും ബാക്കി ചേരുവകളും മിക്സ് ചെയ്യുക. അതിൽ കടുക്, കടലപ്പരിപ്പ്, ഉഴുന്ന് എന്നിവ വറുത്തിടുക. ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അത് 20 മിനുട്ട് സോക്ക് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം 3, 4 സ്പൂണ്‍ വെള്ളവും മിക്സ് ചെയ്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button