അബുബാദി: യുഎഇയിൽ രണ്ടാം ദിവസവും മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബി, അൽഐൻ തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ശക്തമായ മഴ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ വിദഗ്ധർ അറിയിച്ചിരുന്നു. അൽ ഐനിലെ അൽ ഹിലി, മസാകിൻ, അൽ ഷിക്ല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. അതേസമയം, ദുബായിൽ 37 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില.
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി പോലീസും നിർദ്ദേശിച്ചു. മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ താപനില കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Post Your Comments