സ്പൈസ് ജെറ്റിനെതിരെ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). തുടർച്ചയായ തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പൈസ് ജെറ്റിനെതിരെ ഡിജിസിഎയുടെ പുതിയ നീക്കം. 18 ദിവസത്തിനിടെ 8 ഓളം തകരാറുകളാണ് സ്പൈസ് ജെറ്റ് റിപ്പോർട്ട് ചെയ്തത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഡിജിസിഎ അടിയന്തരമായി നടപടി സ്വീകരിച്ചത്. ഇത്തരം സാങ്കേതിക തകരാറുകൾ യാത്രക്കാർക്ക് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ഡിജിസിഎ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാഴ്ചകം വിശദീകരണം നൽകാനാണ് സ്പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Also Read: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്: ഞെട്ടിക്കുന്ന റിപ്പോർട്ട്
അടുത്തിടെ ചൈനയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലെ റഡാർ പ്രവർത്തനരഹിതമായിരുന്നു. ഇത്തരത്തിൽ മൂന്ന് സംഭവങ്ങളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. സുരക്ഷാ പരിശോധനയിൽ വീഴ്ച വരുത്തിയതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമെന്ന് ഡിസിജിഎ ചൂണ്ടിക്കാട്ടി. കൂടാതെ, അറ്റകുറ്റപ്പണികൾ യഥാസമയത്ത് നിർവഹിക്കാത്തത് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
Post Your Comments