മൈസൂര്‍: മൈസൂരിന്‍റെ വികസനത്തെ സംബന്ധിച്ച് സർക്കാരിനെതിരെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ്. ബി.ജെ.പി എം.പി പ്രതാപ് സിംഹയും കോണ്‍ഗ്രസ് നേതാവ് എം ലക്ഷ്മണും തമ്മിലുള്ള തുറന്ന പോരാണ് ഇപ്പോൾ അരങ്ങേറുന്നത്. പ്രതാപ സിംഹയുടെ ഓഫീസിലേക്ക് പന്നികളും കഴുതകളുമായി റാലി നടത്തി. എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പൊലീസ് ലക്ഷ്മണനെ കസ്റ്റഡിയില്‍ എടുത്ത് ഓഫീസിലേക്ക് കയറുന്നത് തടഞ്ഞു. ബി.ജെ.പിയുടെ ഇംഗിതത്തിനനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളെ അകത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. കാര്യങ്ങള്‍ വഴിതിരിച്ചു വിടാന്‍ എം.പി ശ്രമിക്കുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പ്രതാപ് സിംഹ പന്നി, കഴുത എന്നീ വാക്കുകള്‍ പ്രയോഗിച്ചു. അതിനാലാണ് തങ്ങള്‍ എം.പിയെ ചോദ്യം ചെയ്യാന്‍ മൃഗങ്ങളുമായി വന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ രാജകീയ ചിഹ്നമാണ് പന്നി’- എം ലക്ഷ്മണ പറഞ്ഞു.
മടിവാള സമുദായത്തെ പ്രതിനിധീകരിക്കുന്ന കഴുത പ്രൊഫഷണല്‍ ജോലിക്ക് ഉപയോഗിക്കുന്ന മൃഗമാണെന്നും സിംഹയുടെ ഈ പ്രസ്ഥാവന ഈ സമുദായങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഓഫീസ് സന്ദര്‍ശിക്കുന്നതിന് പകരം ഓണ്‍ലൈന്‍ സംവാദം നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതോടെ പൊലീസ് ലക്ഷ്മണനെ വിട്ടയച്ചു. സംവാദത്തിനായി ലക്ഷ്മണ്‍ പലതവണ സിംഹയെ വെല്ലുവിളിച്ചെങ്കിലും എംപി ഇതിനോട് പ്രതികരിച്ചില്ല.
Leave a Comment