ദുബായ്: മഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം ലഭിച്ചു. ദുബായിൽ ഐ.ടി എഞ്ചിനീയറായ പത്തനംതിട്ട സ്വദേശി അനീഷാണ് വിജയി. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സാണ് പ്രഖ്യാപിച്ചത്. ഒരു കോടി ദിർഹമാണ് അനീഷിന് സമ്മാനത്തുകയായി ലഭിക്കുന്നത്.
താൻ സ്ഥിരമായി ടിക്കറ്റെടുക്കുന്നക്കാറുണ്ടായിരുന്നുവെന്നും മുൻപ് 350 ദിർഹം സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അനീഷ് പറഞ്ഞു. നിലവിലെ ജോലിയിൽ തന്നെ തുടരുമെന്നും നാട്ടിലുള്ള കുടുംബത്തെ യു.എ.ഇയിലേക്ക് കൊണ്ടുവരാനാണ് തന്റെ തീരുമാനമെന്നും അനീഷ് പറഞ്ഞു. പുതിയതായി കാറ് വാങ്ങാൻ ആഗ്രഹിക്കുന്നതായും അനീഷ് വ്യക്തമാക്കി.
Post Your Comments