Latest NewsUAENewsInternationalGulf

ബലിപെരുന്നാൾ: 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

അബുദാബി: 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബലിപെരുന്നാൾ പ്രമാണിച്ചാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.

Read Also: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ലാറ്റിനമേരിക്കന്‍ താരം: മെസിയെ പിന്തള്ളി ബ്രസീലിയന്‍ യുവതാരം ഒന്നാമത്

മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുമെന്ന് യുഎഇ പ്രസിഡന്റ് അറിയിച്ചു. മോചിതരായ തടവുകാർക്ക് അവരുടെ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരവും യുഎഇ ഭരണകൂടം നൽകുന്നുണ്ട്.

അതേസമയം, കടക്കെണിയിലായ തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് പോലീസും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബലിപെരുന്നാൾ പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടങ്കലിൽ കഴിയുന്നവരുടെ നിലവിലെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കിയതിന് ശേഷം അവരെ വിട്ടയക്കാനാണ് പദ്ധതിയിടുന്നത്. തടവുകാർക്ക് പുതിയ ജീവിതം ലഭിക്കാൻ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.

Read Also: ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button