ആരംഭത്തിലെ നേട്ടങ്ങൾ കൈവിട്ടതോടെ നഷ്ടത്തിൽ അവസാനിച്ച് വിപണി. ആഴ്ചയുടെ ആദ്യ ദിനമായ ഇന്നലെ നേട്ടം കുതിച്ചുയർന്നെങ്കിലും രണ്ടാം ദിനം ഇടിവ് നേരിട്ടു. സെൻസെക്സ് 0.19 ശതമാനമാണ് ഇടിഞ്ഞത്. കൂടാതെ, നിഫ്റ്റി 0.15 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.
സെൻസെക്സ് 100.42 പോയിന്റ് ഇടിഞ്ഞ് 53,134.35 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24.50 പോയിന്റ് ഇടിഞ്ഞ് 15,810.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 1,538 ഓഹരികൾക്കാണ് ഇന്ന് ഇടിവ് നേരിട്ടത്. അതേസമയം, 1,671 ഓഹരികൾ മുന്നേറുകയും 150 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.
ഐടിസി, വിപ്രോ, എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പവർ ഗ്രിഡ് കോർപ്പറേഷൻ, ശ്രീ സിമന്റ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി.
Post Your Comments