തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ ഒരു നിമിഷം പോലും താമസിക്കാതെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അതിന് തയ്യാറായില്ലെങ്കിൽ ഗവർണർ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതി എന്നും, സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഈ ഭരണഘടന തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ മുഖ്യമന്ത്രി പുറത്താക്കണം . മുഖ്യമന്ത്രി അതിന് തയ്യാറല്ലെങ്കിൽ ബഹു .ഗവർണർ രാജി ആവശ്യപ്പെടണം.
ഇഎംഎസ്സിന് ശേഷം ഭരണഘടനയെ പരസ്യമായി ആക്ഷേപിക്കുന്ന രണ്ടാമത്തെ സിപിഎമ്മുകാരനാണ് സജി ചെറിയാൻ . ഈ രാജ്യത്തിന്റെ അഖണ്ഡതയിലും ഭരണഘടനയിലും വിശ്വാസമില്ലാത്ത രാജ്യം നശിക്കണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ് സിപിഎമ്മുകാരെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു .
Post Your Comments