Latest NewsKeralaMollywoodNewsEntertainment

ഞാന്‍ അങ്ങനെ തുപ്പിയില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് അതേക്കുറിച്ച്‌ ചോദിച്ചേനെ:  ലക്ഷ്മിപ്രിയ

പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും കൊണ്ട് മാത്രമാണ് ഞാന്‍ ബിഗ് ബോസില്‍ ഇത്രയധികം ദിവസം നിന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 നു ആവേശകരമായ അവസാനം. ദില്‍ഷ പ്രസന്നനാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഫൈനല്‍ ഫൈവില്‍ വന്ന ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ലക്ഷ്മിപ്രിയ. തനിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച എല്ലാവിധ പിന്തുണയ്ക്കും സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയയുടെ വാക്കുകളില്‍ നിന്നും: ‘ ലക്ഷ്മിപ്രിയയായി ബിഗ് ബോസ് സീസണ്‍ 4-ലേക്ക് പോയ ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ എല്‍.പി ആയി തിരികെയെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും കൊണ്ട് മാത്രമാണ് ഞാന്‍ ബിഗ് ബോസില്‍ ഇത്രയധികം ദിവസം നിന്നത്. എന്നെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കിയവരോടും പരിപ്പ് പാട്ട് ഉണ്ടാക്കിയവരോടും നന്ദിയുണ്ട്.’

read also:കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

വിനയ് മാധവുമായുള്ള വഴക്കിനെത്തുടര്‍ന്ന് പുല്‍ത്തകിടിയില്‍ കാര്‍ക്കിച്ച്‌ തുപ്പിയ സംഭവത്തെക്കുറിച്ച് ലക്ഷ്മിപ്രിയ വിശദീകരിച്ചു. ‘ഞാന്‍ അങ്ങനെ തുപ്പിയില്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് അതേക്കുറിച്ച്‌ ചോദിച്ചേനെ. വിനയില്‍ നിന്ന് എനിക്കുണ്ടായ അനുഭവം എന്തെന്ന് നിങ്ങള്‍ കണ്ടോ എന്നറിയില്ല. അത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ചെയ്തതാണ് ശരി എന്ന് പറഞ്ഞേനെ. ഞാന്‍ ചെയ്ത കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഇതുവരെയുള്ള എന്റെ പ്രവൃത്തിയെക്കുറിച്ച്‌ കുറ്റബോധം തോന്നിയിട്ടില്ല’- ലക്ഷ്മിപ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button