ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു.
നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ദിവസം നാലോ അഞ്ചോ ഇവ കഴിക്കാം. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിൻ ഇ യും അടങ്ങിയിട്ടുണ്ട്.
Read Also : എ.കെ.ജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകം: ചെറിയാൻ ഫിലിപ്പ്
ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. എല്ലാതരം ഇലക്കറികളും കഴിക്കാവുന്നതാണ്. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
Post Your Comments