Latest NewsNewsInternational

ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍

നിരവധി പേര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇരയാകുന്നു

ശ്രീലങ്ക: ശ്രീലങ്കയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍. അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 51 പേരെയാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. രാവിലെയോടെ കിഴക്കന്‍ കടലില്‍ നാവികസേന നടത്തിയ തിരച്ചിലാണ് സംഘം പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബോട്ടും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Read Also: ‘ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്’: വിമർശനവുമായി വി.ടി. ബൽറാം

കഴിഞ്ഞ ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ സംഭവമാണ് ഇത്. ശനിയാഴ്ച പടിഞ്ഞാറന്‍ തീരത്തെ മരവിലയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 24 പേര്‍ അറസ്റ്റിലായിരുന്നു. നാവികസേനയും ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡും പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവയ്ക്ക് പുറമെ ജൂണ്‍ 27, 28 തീയതികളിലും നൂറിലധികം അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റിലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതോടെയാണ് ശ്രീലങ്കയില്‍ നിന്നും ആളുകള്‍ മറ്റിടങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. ഇതിനിടെ നിരവധി പേര്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും പോലീസ് പറയുന്നു. ഇത് നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധനവിലയില്‍ ഉള്‍പ്പെടെ വന്‍ കുതിപ്പാണ് ഉണ്ടായത്. ഇത്തരത്തില്‍ ജീവിതം ദുഷ്‌കരമായതോടയാണ് ആളുകള്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button