മൂന്നു ദിവസത്തെ നഷ്ടത്തിന് ശേഷം ആഴ്ചയുടെ ആദ്യ ദിനത്തിൽ തന്നെ നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി. സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു. സെൻസെക്സ് 327 പോയിന്റാണ് നേട്ടം കൈവരിച്ചത്. ഇതോടെ, സെൻസെക്സ് 53, 235 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 15,835 ൽ വ്യാപാരം അവസാനിപ്പിച്ചു.
ധനകാര്യ ഓഹരികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എഫ്എംസിജി സൂചിക, ബിഎസ്ഇ മിഡ്ക്യാപ് സൂചിക, സ്മോൾ ക്യാപ് സൂചിക എന്നിവ യഥാക്രമം 2.6 ശതമാനം, 0.8 ശതമാനം, 0.6 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഐടിസി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, പവർഗ്രേഡ് കോർപ്, ബ്രിട്ടാനിയ എന്നിവയുടെ ഓഹരികൾ 2 മുതൽ 5 ശതമാനം വരെയാണ് ഉയർന്നത്. അതേസമയം, ടാറ്റ സ്റ്റീൽ, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻജിസി എന്നിവയുടെ ഓഹരികൾക്ക് നാല് ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.
Post Your Comments