ഡൽഹി: ദ്രൗപദി മുർമുവിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ദേശീയ നിർവാഹക യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി ഇപ്രകാരം പ്രസ്താവന നടത്തിയത്.
‘രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ശ്രീമതി ദ്രൗപതി മുർമുവിന്റെ തീരുമാനം അത്യന്തം സന്തുഷ്ടിയുളവാക്കുന്നു. ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റ് എന്ന പദവി ഇന്ത്യയ്ക്ക് വളരെയധികം അഭിമാനം നൽകുന്ന ഒന്നാണ്. നാളിതു വരെ ശ്രീമതി ദ്രൗപതി എന്തിനെങ്കിലും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെങ്കിൽ അത് കരസ്ഥമാകാതിരുന്നിട്ടില്ല. ഈ കാര്യത്തിലും എന്റെ എല്ലാവിധ പ്രാർത്ഥനകളും വിജയാശംസകളും നേരുന്നു.’- പ്രധാനമന്ത്രി അറിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ദ്രൗപദി മുർമുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. എൻഡിഎ സഖ്യം, തങ്ങൾ തിരഞ്ഞെടുത്ത സ്ഥാനാർഥിയെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments