തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തിൽ ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്കും പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്കുമായി ഉപയോഗിക്കാൻ അനുവാദം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
126.7 കോടി രൂപയാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുക. വികേന്ദ്രീകാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരമാണ് നടപടി.
ലൈഫ് മിഷൻ, പി.എം.എ വൈ പദ്ധതികൾക്കായി തുക ചിലവഴിച്ച ശേഷം മാത്രമേ മറ്റ് വീടുകളുടെ നിർമ്മാണം/അറ്റകുറ്റപ്പണിക്കായി തുക ഉപയോഗിക്കാവൂ. ഈ വർഷം രണ്ട് പദ്ധതികൾക്കുമായി തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments