KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുക. മഴ കനത്ത സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. അറബിക്കടലില്‍, പടിഞ്ഞാറന്‍ കാറ്റ് വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: ‘ബൈ ബൈ മോദി’: ബി.ജെ.പിയെ ലക്ഷ്യമിട്ട് വീണ്ടും മണി ഹയ്സ്റ്റ് പോസ്റ്റര്‍

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച വരെ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button