ഉപഭോക്ത ഗ്രൂപ്പുകളുടെ പരാതികളെ തുടർന്ന് ഒടുവിൽ പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ. ഉപയോക്താക്കളുടെ പരാതികൾക്കാണ് ആമസോൺ പരിഹാരം കണ്ടെത്തിയത്. ഇതോടെ, ആമസോൺ പ്രൈമിൽ നിന്നും ഡബിൾ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് അൺസബ്സ്ക്രൈബ് ചെയ്യാൻ കഴിയും. റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്സ്ക്രൈബ് രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കുന്നത് എളുപ്പമായിരിക്കുമെന്നാണ് അറിയിപ്പ്.
നിലവിൽ, ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിൽ നിന്ന് അൺസബ്സ്ക്രൈബ് ചെയ്യാൻ ആശയക്കുഴപ്പമുണ്ടാക്കുന്ന മാർഗങ്ങളിലൂടെയാണ് കടന്നു പോകേണ്ടത്. എന്നാൽ, പുതിയ മാർഗം ഇത്തരത്തിലുള്ള സങ്കീർണതകൾ കുറയ്ക്കുന്നു. അക്കൗണ്ട് അൺസബ്സ്ക്രൈബ് ചെയ്യാൻ ‘റദ്ദാക്കുക ബട്ടൺ’ ഉപയോഗിച്ച് വെറും രണ്ട് ക്ലിക്കുകളിലൂടെ സാധിക്കും.
Also Read: പെൺകുട്ടികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, പുതിയ പരിശീലന പരിപാടികളുമായി എൻസിഡിസി
Post Your Comments