സംസ്ഥാനത്ത് ഇന്ന് ചാഞ്ചാടി സ്വർണ വില. രാവിലെ പരിഷ്കരിച്ച വിലയാണ് ഉച്ചയ്ക്ക് വീണ്ടും പരിഷ്കരിച്ചത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 320 രൂപയായിരുന്നു വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 38,400 രൂപയായി. എന്നാൽ, ഉച്ചയോടെ സ്വർണ വില വീണ്ടും പരിഷ്കരിക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. പുതുക്കിയ നിരക്ക് പ്രകാരം, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 3,965 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,775 രൂപയാണ്. ഇന്ന് രാവിലെ 40 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളി വില 100 രൂപയാണ്.
Post Your Comments