ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടാറ്റ മോട്ടോഴ്സ്. ഇത്തവണ മൊത്ത വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ മൊത്ത വിൽപ്പന 101 ശതമാനമായി ഉയർന്നു.
2,31,248 വാഹനങ്ങളാണ് 2022-23 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വിറ്റഴിച്ചത്. കൂടാതെ, എംഎച്ച് ആന്റ് ഐസിവിയുടെ ആഭ്യന്തര വിൽപ്പന 37,491 യൂണിറ്റാണ് ഉയർന്നത്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിലും വളർച്ച നേടിയിട്ടുണ്ട്. പാസഞ്ചർ വാഹന വിൽപ്പന 2022 ജൂണിൽ 87 ശതമാനം ഉയർന്ന് 45,197 യൂണിറ്റായി.
ജൂൺ മാസത്തിലെ ആഭ്യന്തര വാഹന വിൽപ്പനയുടെ കണക്കുകൾ പ്രകാരം, 79,706 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഇത് 43,704 യൂണിറ്റായിരുന്നു. ഈ വർഷം 82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
വാണിജ്യ വാഹന വിഭാഗത്തിലെ കണക്കുകൾ പ്രകാരം, 2022 ജൂൺ മാസത്തിൽ 37,265 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ ഇനത്തിൽ 69 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
Post Your Comments