കൊച്ചി: പ്രവാചക നിന്ദയിൽ നുപൂർ ശർമ്മയ്ക്കെതിരായ വിമർശനത്തിൽ സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മയാണെങ്കിൽ അവരെ സുപ്രീം കോടതി എത്രയും വേഗം ശിക്ഷിക്കണമെന്ന് ടി.ജി മോഹൻദാസ് അഭിപ്രായപ്പെട്ടു. ഇത്രയും വലിയ കുറ്റവാളിയെ ശിക്ഷിക്കാൻ ഒരു നിമിഷം പോലും വൈകരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ രാജ്യത്തെ മുഴുവൻ കുഴപ്പങ്ങളുടെയും ഉത്തരവാദിത്വം ഈ സ്ത്രീക്കാണല്ലോ. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇവരെ അടിയന്തരമായി അറസ്റ്റ് ചെയ്യുക. ഇങ്ങനെ ഒരു സത്രീ മൊത്തം രാജ്യം കുട്ടിച്ചോറാക്കിയെങ്കിൽ അവരെ വിടാൻ പാടില്ല. കോടതി അധികാരം ഉപയോഗിച്ച് അപ്പോൾ പൊലീസിനെ വിളിച്ച് അവരെ അറസ്റ്റ് ചെയ്യിക്കാം. ഏതെങ്കിലും മജിസ്ട്രേറ്റിന് മുന്നിലേക്ക് വിചാരണയ്ക്ക് വിടാം. എന്നിട്ട് അവരെ തൂക്കിക്കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്യാം’- ടി.ജി മോഹൻദാസ് പറഞ്ഞു.
Post Your Comments