Latest NewsIndiaNewsBusiness

ഇന്ത്യൻ ഓയിൽ കേരളയുടെ തലപ്പത്തേക്ക് ഇനി സജീവ് കുമാർ ബഹ്റ, പുതിയ നിയമനം ഇങ്ങനെ

ഇന്ത്യൻ ഓയിലിൽ 30 വർഷത്തെ പ്രവർത്തി പരിചയമാണ് ബഹറ്യ്ക്ക് ഉള്ളത്

ഇന്ത്യൻ ഓയിൽ കേരള തലപ്പത്തേക്ക് ഇനി പുതിയ മേധാവി. ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായി സഞ്ജീബ് കുമാർ ബഹ്റയാണ് സ്ഥാനമേറ്റത്. ഗുജറാത്തിൽ ചില്ലറ വിൽപ്പന വിഭാഗത്തിന്റെ തലവനായി പ്രവർത്തിക്കുമ്പോഴാണ് ബഹ്റയെ കേരള സംസ്ഥാന മേധാവിയായി നിയമിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ എണ്ണ വ്യവസായത്തിന്റെ സംസ്ഥാനതല കോ-ഓർഡിനേറ്റർ എന്ന ചുമതലയും ബഹ്റ വഹിക്കും. മുൻപ് വിസി അശോകനായിരുന്നു സംസ്ഥാന മേധാവി. അദ്ദേഹം തമിഴ്നാട് തലവനായി സ്ഥലം മാറിയതിനെ തുടർന്നാണ് ബഹ്റ കേരള മേധാവിയായി ചുമതലയേറ്റത്.

Also Read: ശിവലോകം പ്രാപ്തമാക്കാൻ അഗസ്ത്യ അഷ്ടകം

ഇന്ത്യൻ ഓയിലിൽ 30 വർഷത്തെ പ്രവർത്തി പരിചയമാണ് ബഹറ്യ്ക്ക് ഉള്ളത്. ഇന്ത്യൻ ഓയിൽ മൗറീഷ്യസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റായും സീനിയർ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിലിന്റെ ഉപകമ്പനിയാണ് ഇന്ത്യൻ ഓയിൽ മൗറീഷ്യസ് ലിമിറ്റഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button