KannurNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ൽ ഇടിച്ച് അപകടം : നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ബ​സി​ലെ മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്

കൂ​ത്തു​പ​റ​മ്പ്: സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​ത തൂ​ണി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ബ​സി​ലെ മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ കൂ​ത്തു​പ​റ​മ്പ്-​ക​ണ്ണൂ​ർ റോ​ഡി​ൽ മ​മ്പ​റം യു​പി സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ശ്വ​തി ബ​സ് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത തൂ​ണി​ലും റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പാർട്ടിവിരുദ്ധ പ്രവർത്തനം: ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ

പരിക്കേറ്റ​വ​രെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, കൂ​ത്തു​പ​റ​മ്പ്-​ക​ണ്ണൂ​ർ റോ​ഡി​ൽ എ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തുടർന്ന്, റോ​ഡി​ലേ​ക്ക് വീ​ണ വൈ​ദ്യു​ത ലൈ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പി​ണ​റാ​യി പൊലീ​സും ചേ​ർ​ന്ന് നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button