KeralaLatest NewsNewsIndia

‘എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോൾവറാ ഇവിടെയിരിക്കുന്നേ…’: പി.സി ജോർജിന്റെ ഭാര്യ പറയുന്നു

കോട്ടയം: സോളാർ കേസിലെ പ്രതിയുടെ പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ രംഗത്ത്. പി.സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉഷ ആരോപിച്ചു. ഒരാഴ്ചയ്ക്കകം പിണറായി വിജയൻ ഇതിന് അനുഭവിക്കുമെന്നും ഉഷ പറഞ്ഞു. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോൾവറാ ഇവിടെയിരിക്കുന്നേ… ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും. ഈ കുടുംബത്തിന്റെ കണ്ണുനീർ മറ്റുള്ളവർക്ക് ഒരു ശാപമാണ്. ഇതിന്റെ പുറകിൽ നിൽക്കുന്നവർക്ക് എന്റെയും കുടുംബത്തിന്റെയും ശാപം ഉണ്ട്. വേറെ എന്തും ആയിക്കൊള്ളട്ടെ. ഇങ്ങനെ ഒരു കേസ് വേണോ? എനിക്ക് പുള്ളിയുടെ പിറകിൽ നിൽക്കുന്നതാണ് ഇഷ്ടം. പുള്ളിയുടെയും വീട്ടിലേയും കാര്യം നോക്കി അടങ്ങി ഒതുങ്ങി മുന്നോട്ട് പോകുന്ന ആളാണ് ഞാൻ’, ഉഷ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സി.ബി.ഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പി.സി ജോർജ് പ റഞ്ഞു. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button