Latest NewsNewsIndiaMobile PhoneTechnology

‘ഗ്രാവിറ്റി ഇസഡ്’ : 50 മണിക്കൂർ ബാറ്ററി ലൈഫുള്ള ടി.ഡബ്ല്യൂ.എസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ

13 എം.എം ഡ്രൈവർ, കോളിംഗ് മികവുറ്റതാക്കാൻ ഇ.എൻ.സി മൈക്കുകൾ, ഗെയിമിംഗിനായി 50 എം.എസ് കുറഞ്ഞ ലേറ്റൻസി തുടങ്ങിയവയാണ് സവിശേഷതകൾ

തിരുവനന്തപുരം: 50 മണിക്കൂർ ബാറ്ററി ദൈർഘ്യം ഉറപ്പ് നൽകുന്ന ടി.ഡബ്ല്യൂ.എസ് ബഡ്സ് അവതരിപ്പിച്ച് ഡിഫൈ. ‘ഗ്രാവിറ്റി ഇസഡ്’ എന്ന പേരിലാണ് ഇമാജിൻ മാർക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് പുതിയ ബഡുകൾ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇ.എൻ.സി ക്വാഡ് മൈക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ശബ്ദത്തെ ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നു. 13എം.എം ഡൈനാമിക് ഡ്രൈവറുകൾ ഓഡിയോയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നു. ശക്തവും ഊർജ്ജസ്വലവുമായ ബാസ്-ബൂസ്റ്റഡ് ശബ്‌ദ സവിശേഷതകൾ നൽകാനും ഇത് സഹായിക്കുന്നുണ്ട്. ഫ്ലിപ്കാ‍ർട്ടിൽ ഇതിനോടകം വിൽപന തുടങ്ങിയ ‘ഗ്രാവിറ്റി ഇസഡ്’ ലോഞ്ചിന്റെ ഭാഗമായി 999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്.

ഗെയിമിങ്ങ് താൽപര്യമുള്ളവർക്ക് ഏറ്റവും വിശ്വസനീയമായ ഉത്പന്നമാണ് ‘ഗ്രാവിറ്റി ഇസഡ്’ എന്ന് കമ്പനി വ്യക്തമാക്കുന്നു. മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50എം.എസ് ലോ ലേറ്റൻസി ടർബോ മോഡാണ് നൽകിയിരിക്കുന്നത്. ടർബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുന്നതിലെ കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.

‘മൊബൈല്‍ താഴെവെച്ച് ജീവിക്കാന്‍ നോക്ക്’: യുവാക്കൾക്ക് ഉപദേശവുമായി മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍

പാട്ടുകളുടെ ട്രാക്ക് മാറ്റാനും, ശബ്‌ദം ക്രമീകരിക്കാനും, കോളുകൾക്ക് ഉത്തരം നൽകാനും നിരസിക്കാനും, വോയ്‌സ് അസിസ്റ്റന്റ് ആക്‌സസിനുമെല്ലാം പ്രത്യേകം സൗകര്യം ഉണ്ടെന്നതാണ് ഡിഫൈ ‘ഗ്രാവിറ്റി ഇസഡ്’ ബഡ്സിന്റെ മറ്റൊരു സവിശേഷത. ഇയർബഡുകളുടെ കെയ്‌സ് തുറന്ന് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ വളരെ വേഗം കണക്ട് ചെയ്യാൻ ക്വിക്ക് പെയർ കണക്റ്റ് എന്ന സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇതിന്റെ ബ്ലൂടൂത്ത് വി5.2 കണക്റ്റിവിറ്റി കൂടുതൽ ദൂരത്ത്, തടസ്സങ്ങളില്ലാത്ത ശബ്ദം നൽകാൻ പ്രാപ്തമാക്കുന്നതാണ്.

50 മണിക്കൂർ നീണ്ട ബാറ്ററി ബാക്കപ്പ് ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച വിനോദം ഉറപ്പാക്കുമെന്ന് ഡിഫൈ അധികൃത‍ർ അറിയിച്ചു. വെറും 10 മിനിറ്റ് ചാ‍ർജ് ചെയ്താൽ 3 മണിക്കൂ‍ർ വരെ ബാറ്ററി ബാക്ക് അപ്പ് ‘ഗ്രാവിറ്റി ഇസഡ്’ ഉറപ്പ് നൽകുന്നു. അതിവേഗ ചാ‍ർജിംഗ് സാധ്യമാക്കുന്ന ഡിഫൈ ബ്രിസ്‌ക് ചാർജ‍‌‍ർനൊപ്പമാണ് ഇയ‍ർബഡുകൾ വിപണിയിൽ എത്തുന്നത്. വെള്ളം വിയ‍ർപ്പ് തുടങ്ങി, ഇലക്ട്രിക് ഉപകരണങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് സംരംക്ഷണം നൽകാൻ ഐ.പി.എക്സ് 4 സംവിധാനവുമുണ്ട്.

‘എനിക്കയാളെ വെടിവെച്ച് കൊല്ലണമെന്നാ… എന്റെ അപ്പന്റെ റിവോൾവറാ ഇവിടെയിരിക്കുന്നേ…’: പി.സി ജോർജിന്റെ ഭാര്യ പറയുന്നു

ഓഡിയോ ഗിയർ, സ്മാർട്ട് വെയറബിൾസ്, പേഴ്സണൽ ഗ്രൂമിംഗ്, മൊബൈൽ ആക്സസറി അടക്കമുള്ള ഉത്പന്നങ്ങൾ നി‍ർമ്മിക്കുന്ന മുൻനിര കമ്പനിയായ ഇമാജിൻ മാർക്കറ്റിംഗ് ലിമിറ്റഡിന്റെ കീഴിൽ, ഓഡിയോ വെയർ ഉപകരണങ്ങൾക്കായി സവിശേഷമായി അവതരിപ്പിച്ച ബ്രാന്റാണ് ഡിഫൈ. മിതമായ നിരക്കിൽ ഉയർന്ന ഗുണനിലാവരത്തിലുള്ള പ്രീമിയം മ്യൂസിക് ഗിയർ വിപണയിൽ എത്തിക്കുകയെന്നതാണ് ബ്രാന്റിന്റെ ലക്ഷ്യം.

shortlink

Post Your Comments


Back to top button