ചെന്നൈ: വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് ഉൾപ്പെടുന്നത്.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് വന്‍കിട ലോട്ടറി വ്യാപാരിക്കെതിരായ ഇഡിയുടെ നടപടി. 2022 ഏപ്രിലിലും സാന്റിയാഗോ മാർട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.എ. മുഹമ്മദ് റിയാസ്
ഇതോടൊപ്പം ഇന്ത്യൻ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ശരവണ സ്റ്റോഴ്സിന്റെ 234.75 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തേ മാർട്ടിനും ശരവണ സ്റ്റോഴ്സുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ ഇ.ഡി അധികൃതർ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments