നോര്‍വെ: നോര്‍വീജിയന്‍ ക്രൂയിസ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചു. അലാസ്കയിലാണ് സംഭവം. ഇതോടെ കപ്പലിന്റെ യാത്ര റദ്ദാക്കി. ജൂണ്‍ 23നാണ് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രൂയിസ് കപ്പല്‍ അലാസ്കയിലെ ഹബ്ബാര്‍ഡ് ഗ്ലേസിയറിന് കുറുകെ കടക്കുന്നതിനിടെ ഒരു ചെറിയ മഞ്ഞുമലയില്‍ ഇടിച്ചതായി യാത്രക്കാരന് എബിസി ന്യൂസിനോട് പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഡോക്കുകളില്‍ എത്തിച്ചു.
Read Also: ഏതു കാലാവസ്ഥയിലും നിഷ്പ്രയാസം ജീവിക്കാം! : സൈനികർക്കായി പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ
മഞ്ഞുമലയില്‍ ഇടിച്ചപ്പോള്‍ നോര്‍വീജിയന്‍ കപ്പലായ സണ്‍ ഉടന്‍ തന്നെ ജുനോവിലേയ്ക്ക് തിരിച്ചുവിട്ടു. യുഎസ് കോസ്റ്റ് ഗാര്‍ഡും പ്രാദേശിക മാരിടൈം അധികൃതരും ചേര്‍ന്ന് ‘വേഗത കുറച്ച്’ സിയാറ്റിലിലേക്ക് മടങ്ങാന്‍ കപ്പലിന് അനുമതി നല്‍കിയതായി കമ്പനിയുടെ വക്താവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കപ്പലിന്റെ തുടര്‍ന്നുളള യാത്രകള്‍ റദ്ദാക്കിയിട്ടുണ്ട്.
കപ്പലിന്റെ മുന്‍ഭാഗം ജലോപരിതലത്തിനു മുകളില്‍ നില്ക്കുന്ന മഞ്ഞുപാളിയില്‍ ഇടിക്കുന്നതായി ഡെക്കില്‍ നിന്ന് എടുത്ത വീഡിയോയില്‍ കാണിക്കുന്നു. നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ നല്കുന്ന വിവരങ്ങള്‍ അനുസരിച്ച് വെള്ളത്തിന് മുകളില്‍ 3.3 അടി മാത്രം കാണിക്കുന്നതും ഉപരിതലത്തിന് താഴെ 6.6 അടി മറഞ്ഞിരിക്കുന്നതുമായ ഒരു മഞ്ഞുമലയാണ്. കപ്പല്‍ മഞ്ഞുമലയില്‍ ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ഒരു കുലുക്കം അനുഭവപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ചിലര്‍ വീഴുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments