Latest NewsIndia

നിങ്ങളുടെ പരിശുദ്ധി എന്നുമുണ്ടാവും, ജനങ്ങളെന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും: ഉദ്ധവിനോട് പ്രകാശ് രാജ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറേ രാജിവെച്ചതും ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞയുമായിരുന്നു ഇന്നലെ രാജ്യത്ത് ചർച്ചയായത്. സംഭവത്തിൽ പ്രതികരണവുമായി മോദി വിരുദ്ധ പ്രസ്താവനകൾ സ്ഥിരം നടത്തുന്ന പ്രകാശ് രാജ് രംഗത്തെത്തി. ജനങ്ങളെന്നും ഉദ്ധവിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മഹത്തായ കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാമെങ്കിലും നിങ്ങളുടെ പരിശുദ്ധി എന്നും നിലനില്‍ക്കും. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് രാഷ്ട്രീയ പ്രതിസന്ധികളേത്തുടര്‍ന്ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ, ഇന്നലെ രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനം കുറിച്ച് മഹാരാഷ്ട്രയിൽ ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏകനാഥ് ഷിൻഡേയുടെ പേര് പ്രഖ്യാപിച്ചത്. താൻ സർക്കാരിന്റെ ഭാഗമാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞെങ്കിലും കേന്ദ്രം നേതൃത്വം ഇടപെട്ടതോടെ, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button