വിവോയുടെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് Vivo V23E 5G. 30,000 രൂപയ്ക്ക് താഴെ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോൺ കൂടിയാണിത്. Vivo V23E 5G യുടെ മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. MediaTek Helio 810 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.
Also Read: ടോയ്‌ലറ്റിലെ മലിന ജലം ശുദ്ധീകരിച്ച് നിര്‍മ്മിച്ച ബിയര്‍ പുറത്തിറക്കി: സ്‌റ്റോക്ക് തീര്‍ന്നു
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 44 മെഗാപിക്സലാണ് സെൽഫി ക്യാമറ. മൈക്രോ എസ്ഡി സ്ലോട്ട് നൽകുന്നതിനാൽ, 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാൻ കഴിയും. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 25,990 രൂപയാണ്.
Post Your Comments